മഞ്ചേരി: വ്യാജ രേഖയുണ്ടാക്കി മലീനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് ലൈസന്‍സ് നേടിയെടുത്തെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്.പുല്‍പ്പറ്റ വളമംഗലം ചാളക്കണ്ടിയില്‍ മണ്ണിങ്ങച്ചാലില്‍ അബൂബക്കര്‍ ഹാജി (63)ന്റെ പരാതിയിലാണ് നടപടി.
പുല്‍പ്പറ്റ വളമംഗലം സ്വദേശികളായ മേലാക്കം വീട്ടില്‍ പുരുതലങ്ങോടന് മുഹമ്മദലി (40), പൊട്ടണംചാലി അബ്ദുള്ള (54), കുട്ടി മമ്മദ് (60), മലപ്പുറം ഊരകം കീഴ്മുറി അലുപറമ്പന് ഇബ്രാഹിം (52) എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
2021 ജനുവരി 20ന് പരാതിക്കാരന്റെ ഉടമസ്ഥതയില്‍ പുല്പ്പറ്റയിലുള്ള സ്ഥലം കോഴി മാലിന്യസംസ്കരണ സ്ഥാപനം നടത്തുന്നതിനായി പ്രതികള്‍ പാട്ടകരാറില്‍ ഏറ്റെടുത്തിരുന്നു.
എന്നാല്‍ പരാതിക്കാരന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി സൈറ്റ് പ്ലാന്‍ തയാറാക്കിയാണ് പ്രതികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്ന് ലൈസന്‍സ് നേടിയെടുത്തത്. ഇക്കാര്യം ബോധ്യപ്പെട്ടതോടെ അബുബക്കര്‍ ഹാജി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.